ചെങ്ങന്നൂര്‍ : സംസ്ഥാന പിക്കിള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ചെങ്ങന്നൂര്‍ ചിന്മയ സ്കൂള്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സംസ്ഥാനതലത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ചിന്മയ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് സ്വര്‍ണ്ണവും 5 വെള്ളിയും 8 വെങ്കല മെഡലുകളും ലഭിച്ചിരുന്നു. ......
ചേര്‍ത്തല: ദേശീയ പാതയിൽ നിർമ്മാണം നടക്കുന്ന അടിപ്പാതയിലേക്ക് കെ എസ് ആർ ടി സി സിഫ്റ്റ് ബസ് ഇടിച്ച് കയറി അപകടം 28 പേർക്ക് പരിക്കേറ്റു ചൊവ്വാഴ്ച പുലർച്ചേ നാലര മണിയോടെയാണ് സംഭവം. ദേശീയ പാതയിൽ പൊലിസ് സ്റ്റേഷനു സമീപം ഹൈവേ പാലത്തിൽ നിർമ്മാണം നടക്കുന്ന അടിപ്പാതയുടെ രണ്ടാം ഘട്ട ഭാഗത്ത് കമ്പികളിലേക്കാണ് സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് കയറിയത്അപകടത്തില് 28 പേര്‍ക്കു പരിക്കേറ്റു. അഗ്നിശമന സേനയെത്തി ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറേയും കണ്ടക്ടറേയും മുന്നിലിരുന്നവരെയും പുറത്തെടുത്തത്കോയമ്പത്തൂരില് നിന്നും തിരുവനന്തപരുത്തേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ......
തൃശ്ശൂർ: കടവന്ത്ര എസ്എച്ച്ഒ പി എം രതീഷിനെ സസ്പെൻഡ് ചെയ്തു. പീച്ചിയിൽ ഹോട്ടൽ ജീവനക്കാരെ മർദിച്ച സംഭവത്തിലാണ് ഒന്നര വർഷത്തിനു ശേഷം നടപടിയെടുക്കുന്നത്. പീച്ചി എസ്ഐയായിരിക്കുമ്പോഴാണ് ഇയാൾ ഹോട്ടൽ ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ചത്. ......
പ്രശസ്ത ഹോളിവുഡ് താരം റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു. 89 വയസ്സായിരുന്നു. നടനായും സംവിധായകനായും തിളങ്ങിയ താരമാണ് റോബർട്ട് റെഡ്ഫോർഡ്.......
കൊച്ചി: മറ്റ് പാര്‍ട്ണര്‍മാരായ അമിത മദന്‍, വിശാല്‍ വാധ്വ എന്നിവര്‍ക്കൊപ്പം മലയാളിയായ കരുണ്‍ മാത്യു പ്രൊമോട്ടു ചെയ്യുന്ന ദേശീയ ഫര്‍ണിച്ചര്‍, ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായ മഗരി കൊച്ചിയിലുമെത്തി. കൊച്ചി ചിറ്റൂര്‍ റോഡിലെ ചരിത്രപ്രസിദ്ധമായ പാപ്പാളി ഹൗസിലാണ് സ്റ്റോര്‍ വിന്യസിച്ചിരിക്കുന്നത്. ......
കൊച്ചി: നഴ്സിങ്ങ് മികവിനുള്ള ലോകത്തെ ഏറ്റവും സുപ്രധാന അംഗീകാരങ്ങളിലൊന്നായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡിന്റെ അഞ്ചാം പതിപ്പ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ പ്രഖ്യാപിച്ചു. 250,000 യുഎസ് ഡോളർ സമ്മാനത്തുകയോടെ, ആഗോള ആരോഗ്യ സംവിധാനങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നേതൃത്വ ഗുണവും പുതുമയും പ്രകടമാക്കിയ നഴ്സുമാരെ ആദരിക്കുന്ന പുരസ്ക്കാര വേദിയാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡ്സ്.
ലോകമെമ്പാടുമുള്ള രജിസ്റ്റേർഡ് നഴ്സുമാർക്ക് ഈ അവാർഡിനായി അപേക്ഷ സമർപ്പിക്കാം. ......
ചെങ്ങന്നൂർ: ജെ സി ഐ ചെങ്ങന്നൂർ ടൗണിന്റെ നേതൃത്വത്തിൽ നടത്തിയ ജെ സി ഐ വാരാചരണം സമാപിച്ചു. സമാപന സമ്മേളനവും ഓണം കുടുംബ സംഗമവും 'ആർപ്പോ 2025' ജെ സി ഐ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ബിനോയി കുര്യൻ ഉദ്ഘാടനം
ചെയ്തു. ......
കൊച്ചി: ലഹരിക്കെതിരെ വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും പ്രചരണം നടത്തുന്നതിൻ്റെ ഭാഗമായി ജില്ലാ ലൈബ്രറി കൗൺസിൽ ഷോർട്ട് ഫിലിം നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു. പ്ലസ് ടൂവരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോമെറ്റീരിയൽസ് ആൻഡ് ഡിവൈസസിൽ (ഐയുസിഎൻഡി) സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ വർക്ക്ഷോപ്പ് ഓൺ എനർജി മെറ്റീരിയൽസ് (IWEM 2025) കുസാറ്റ് സെമിനാർ കോംപ്ലക്സിൽ ആരംഭിച്ചു.
ഓസ്ട്രേലിയയിലെ ഫ്ലിൻഡേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ. മാറ്റ്സ് ആൻഡേഴ്സൺ വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 19 മുതൽ 21 വരെ ദി ആർട്ട് ഓഫ് ആക്റ്റിങ്- ത്രിദിന ആക്ടേഴ്സ് ട്രെയിനിങ് വർക്ക്ഷോപ്പ് സംഘടിപിക്കുന്നു. പ്രശസ്ത നാടക സംവിധായകനും സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടറുമായ ഡോ. ......